അനുപമയുടെ കുഞ്ഞെവിടെ? പ്രത്യക്ഷ സമരത്തിനൊരുങ്ങി അനുപമ സെക്രട്ടറിയേറ്റ് പടിക്കലേക്ക്, നീതി നിഷേധത്തിനെതിരെ ഇന്ന് പകല്‍ നിരാഹാരമിരിക്കും

തിരുവനന്തപുരം: അനധികൃത ദത്തിലൂടെ നഷ്ടമായ കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാര സമരം. പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ലെന്നും ദത്തു നടപടികള്‍ക്ക് മുന്‍പേ കുഞ്ഞിനെ അന്വേഷിച്ച് ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

Advertisements

പ്രശ്‌നത്തില്‍ സിപിഎം അടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് അനുപമ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നത്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ വേര്‍പ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പി കെ ശ്രീമതി ഇടപെട്ടിട്ടും വിഷയത്തില്‍ പാര്‍ട്ടിയുടെ സംരക്ഷണം കിട്ടിയത് അനുപമയുടെ മാതാപിതാക്കള്‍ക്കാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു നിര്‍ദേശിച്ചിരുന്നു.കോടിയേരി ബാലകൃഷ്ണനെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. പാര്‍ട്ടിയിലെ വനിതാ നേതാക്കളെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. പരാതി പരിഹരിക്കാന്‍ കഴിയാതിരുന്നത് എന്റെ പരാജയമാണ്ശ്രീമതി പറഞ്ഞു.

Hot Topics

Related Articles