ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ ത​മി​ഴ്‌​നാ​ടി​ന് കേരളത്തിന്റെ അ​നു​മ​തി ; പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ

ചെ​ന്നൈ:
മു​ല്ല​പ്പെ​രി​യാ​റി​ല്‍ ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി.ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള 15 മ​ര​ങ്ങ​ള്‍ വെ​ട്ടാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.‌ ത​മി​ഴ്‌​നാ​ടി​ന്‍റെ ഈ ​ആ​വ​ശ്യം അംഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി അ​റി​യി​ച്ച്‌ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ക​ത്ത​യ​ച്ചു. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​കാ​ന്‍ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ബേ​ബി ഡാ​മും എ​ര്‍​ത്ത് ഡാ​മും ബ​ല​പ്പെ​ടു​ത്താ​നു​ള്ള ത​ട​സം ഇ​തോ​ടെ നീ​ങ്ങി​യെ​ന്നും സ്റ്റാ​ലി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തി മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

Advertisements

Hot Topics

Related Articles