പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്ബതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാള്‍ രോഗ ബാധിതയാണ്.
Advertisements