ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാലിത് കിഡ്‌നിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു…അറിയാം

കിഡ്‌നി പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഇന്ത്യയില്‍ പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, അമിതവണ്ണം, സ്‌ട്രെസ് എന്നിവ ഇന്ന് വര്‍ദ്ധിച്ച് വരുന്നതും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ചില ശീലങ്ങള്‍ തന്നെ കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് വിശദീകരിയ്ക്കുന്നു.

Advertisements

​സാള്‍ട്ട്​

പൊതുവേ 5 എസ് ആണ് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ശീലങ്ങളെന്ന് പറയും. ഷുഗര്‍, സാള്‍ട്ട്, സെഡെന്ററി ലൈഫ്‌സ്റ്റൈല്‍, സ്‌ട്രെസ്, സ്‌മോക്കിംഗ് എന്നിവയാണ് ഇതിന് കാരണമാകുന്ന 5 എസ്. പലര്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ പോലുള്ള ചില അവസ്ഥകളുണ്ടാകും. എന്നാല്‍ ഇത് അവര്‍ സീരിയസായി എടുക്കില്ല. ഇത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിയ്ക്കില്ല. ഇത് വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്നാണ്. പലരും ഉപ്പ് പോലുളളവ നിയന്ത്രിയ്ക്കാറില്ല. ഉപ്പുള്ളവ നിയന്ത്രിയ്ക്കുകയെന്നത് പ്രധാനമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമേഹം​

പ്രമേഹവും ഇതുപോലെ തന്നെയാണ്. ഇതും പലരും കണ്ടെത്തിയാല്‍ തന്നെ ശ്രദ്ധിയ്ക്കില്ല. വേണ്ട രീതിയില്‍ നിയന്ത്രിയ്ക്കില്ല. പലരും പ്രമേഹം ഉണ്ടെങ്കിലും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നവരാണ്. പ്രമേഹം നിയന്ത്രിയ്ക്കാനാകാത്തത് ഗുരുതരമായ കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതുപോലെ തന്നെയാണ് മടി പിടിച്ചുള്ള, വ്യായാമമില്ലാത്ത ജീവിതശൈലിയും ഇതും അമിതമവണ്ണത്തിന് നയിച്ച് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും നടക്കുക, ഭക്ഷണനിയന്ത്രണം എന്നിവ ഇതൊഴിവാക്കാന്‍ പ്രധാനം. തടി കുറയണോ, ബ്രേക്ഫാസ്റ്റില്‍ ഇവ കഴിയ്ക്കൂ.

​സ്‌ട്രെസ് ​

സ്‌ട്രെസ് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണമാണ്. ചെറിയ രീതിയിലെ സ്‌ട്രെസ് പലര്‍ക്കുമുണ്ടാകാം. മിക്കവാറും പേര്‍ക്കും ഉണ്ടാകാം. എന്നാല്‍ കടുത്ത സ്‌ട്രെസ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. സ്‌ട്രെസും ഉറക്കക്കുറവുമെല്ലാം കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇതെല്ലാം തന്നെ കിഡ്‌നി ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നവ കൂടിയാണ്. ഇതുപോലെയാണ് പുകവലി ശീലവും. പല 

​പാരാസെറ്റമോള്‍​

ഇന്ന് പലര്‍ക്കുമുള്ള ശീലമാണ് സ്വയംചികിത്സ. രോഗത്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ കയ്യില്‍ കിട്ടുന്ന മരുന്നുകള്‍ എടുത്ത് കഴിയ്ക്കുന്ന ശീലം ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. ഇത് പാരാസെറ്റമോള്‍ ആണെങ്കിലും ആന്റിബയോട്ടിക്കുകളാണെങ്കിലും ദോഷം തന്നെയാണ്. കിഡ്‌നി ആരോഗ്യത്തിന് ഏറ്റവും വലിയ വില്ലനാകുന്ന ഒന്നാണ് ഇത്. ഡോക്ടറുടെ നിര്‍ദേശാനുസാരണം കഴിയ്ക്കുന്ന മരുന്നുകളെങ്കില്‍പ്പോലും കൃത്യമായ നിര്‍ദേശവും അളവും പാലിയ്ക്കണം. കാലാവധി കഴിഞ്ഞവ യാതൊരു കാരണവശാലും ഉപയോഗിയ്ക്കുകയുമരുത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.