മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബൈജു സന്തോഷ്. ബൂമറാങ് സിനിമയുടെ പ്രസ്മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈജു ഈ കാര്യം വെളിപ്പെടുത്തിയത്.
‘‘എന്നെ ഒരു നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എംപുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.’’–ബൈജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെ തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കു അറിയില്ല കേട്ടോ. മലയാള സിനിമയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗസ്റ്റ് അപ്പിയറൻസ് ആയി വന്നാലോ.’’എംപുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈജു ഇങ്ങനെ മറുപടി പറഞ്ഞത്.
ലൂസിഫറിൽ മുരുകന് എന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് ബൈജു അവതരിപ്പിച്ചത്.