തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും വളരെയധികം ദ്രോഹിച്ച വ്യക്തിയാണെന്ന് വ്യക്തമാക്കി അവന്തികയായിരുന്നു ആദ്യം ഒരു വീഡിയോ പങ്കുവച്ചത്. ഇതിന്റെ പിന്നാലെ മകളെ കൊണ്ട് തനിക്കെതിരെ സംസാരിപ്പിച്ചതാണെന്ന തരത്തില്‍ പ്രതികരിച്ചുകൊണ്ട് ബാലയും രംഗത്ത് എത്തി. ഈ വീഡിയോയ്ക്ക് പിന്നാലെ ആണ് താൻ നേരിട്ട പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് അമൃതയും എത്തിയത്.

Advertisements

അമൃത മാത്രമല്ല ബാലയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്റെ മുൻ ഡ്രൈവറും രംഗത്ത് എത്തിയിരുന്നു. അമൃത ബാലയില്‍ നിന്നും അനുഭവിച്ച പീഡനങ്ങള്‍ അറിയാവുന്നവരും അമൃതയ്ക്ക് വേണ്ടി സംസാരിച്ച്‌ എത്തിയിരുന്നു. മകളുടെ വീഡിയോ പുറത്ത് വന്നശേഷം ഒരിക്കല്‍ മാത്രമാണ് ബാല വീഡിയോയുമായി എത്തിയത്. ഇനിയൊരിക്കലും താൻ മകളെ വിഷമിപ്പിക്കില്ലെന്നാണ് ബാല ഇമോഷണലായി പറഞ്ഞത്. ഇപ്പോഴിതാ താനും അമൃതയുമായുള്ള പ്രശ്നം വലിയ ചർച്ചയായതോടെ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് ബാല. തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവരോട് അത് അവസാനിപ്പിക്കാനാണ് പുതിയ വീഡിയോയിലൂടെ ബാല ആവശ്യപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാവർക്കും നമസ്കാരം… കഴിഞ്ഞ വീഡിയോയില്‍ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ഇനി തൊട്ട് ഒരു കാര്യത്തിലും സംസാരിക്കില്ലെന്ന്. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്… ഇനിയും പാലിക്കും. എന്റെ മകള്‍ പറഞ്ഞ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു. എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതുകൊണ്ട് അതേ കുറിച്ച്‌ തർക്കിക്കാനോ നാല് പേര് സംസാരിക്കാനോ നില്‍ക്കരുത്. എന്റെ ചോര… എന്റെ മകള്‍. ഞാൻ മാറി നില്‍ക്കുമെന്നാണ് പറഞ്ഞത്.

ഞാൻ മാറി നില്‍ക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത്… നമ്മള്‍ ആ വാക്കുകള്‍ റെസ്പെക്‌ട് ചെയ്യണം. പത്ത് വർഷം ഞാൻ ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും നോക്കിയതാണ്. സോഷ്യല്‍മീഡിയ മാത്രമല്ല. അതിന് കാരണം ഞാൻ ആത്മാർത്ഥമായാണ് സ്നേഹിച്ചത് എന്നതാണ്.

ഒരു സിറ്റുവേഷനില്‍ അവർ തന്നെ അത് ഹർട്ടാകുന്നുണ്ടെന്ന് പറയുമ്ബോള്‍ ആ വാക്കുകള്‍ നമ്മള്‍ ബഹുമാനിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും. ഇത് പറഞ്ഞിട്ട് മൂന്ന് ദിവസമായിട്ട് ആരാണ് ക്യാംപെയ്നിങ് നടത്തുന്നത്. എന്നെ വിളിച്ച ഒരു മീഡിയയ്ക്കും അഭിമുഖം തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഇതിനെ കുറിച്ച്‌ ഇനി ആര് ചോദിച്ചാലും വാ തുറന്ന് ഒന്നും ഞാൻ സംസാരിക്കില്ല.

പക്ഷെ ആരെന്ന് പോലും അറിയാത്ത ആളുകള്‍ വന്ന് ഈ ടോപ്പിക്ക് എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവരെല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ. ഞാൻ കളി നിർത്തി. വിഷമിക്കേണ്ട… എല്ലാം നന്മയ്ക്കാണ്… ഞാൻ മടങ്ങുവാണ്. ദയവ് ചെയ്ത് എന്റെ മകളുടെ വാക്കുകള്‍ക്ക് റെസ്പെക്‌ട് കൊടുക്കണം.‍ ഞാൻ നിർത്തിയല്ലോ… ചില ചെറിയ ആളുകള്‍ വന്ന് അവരുടെ എക്സ്പീരിയൻസ് എന്നൊക്കെ പറയുന്നുണ്ട്.

അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേ. എന്നെ വിട്ടേയ്ക്കു… ഞാൻ എന്റെ വാക്കുകള്‍ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കുന്നത് അല്ലേ ന്യായം. ചിന്തിച്ച്‌ നോക്കി നിർത്തുക എന്നാണ് ബാല പുതിയ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ പഴയതുപോലെ നടനെ പിന്തുണയ്ക്കുന്നവരെ കമന്റ് ബോക്സില്‍ കാണാനില്ല. കൂടുതലും ഹേറ്റ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Hot Topics

Related Articles