ബാലഗണിതശാസ്ത്ര കോൺഗ്രസ് : റിപ്പോർട്ട്കൾ ക്ഷണിച്ചു

കോട്ടയം: കേരളഗണിതശാസ്ത്ര പരിഷത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന സംസ്ഥാന ബാലഗണിതശാസ്ത്ര കോൺഗ്രസിലേക്കുള്ള പ്രൊജക്റ്റ് റിപ്പോർട്ടുകൾ നവംബർ 30 വരെ സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി ആർ രാജൻ അറിയിച്ചു. 30 പേജിൽ അധികരിക്കാതെ തയ്യാറാക്കിയ റിപ്പോർട്ടുകൾ താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിലാണ് തയ്യാറാക്കേണ്ടത്.
എൽ പി വിഭാഗം :ഗണിത മാജിക്കുകൾ (Magic in Mathematics )
യു പി വിഭാഗം :സന്തുഷ്ട സംഖ്യകൾ (Happy Numbers )
എച് എസ് വിഭാഗം :ബൈനറി സംഖ്യകൾ (. Binary Number system )
ഡിസംബർ അവസാന വാരം കോട്ടയത്തു വച്ച് നടക്കുന്ന മാത്‌സ് കോൺഗ്രസിൽ വിജയികളാകുന്നവർക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.
റിപ്പോർട്ടുകൾ അയക്കേണ്ട വിലാസം :
ജന. സെക്രട്ടറി, ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി ഒ, കോട്ടയം 686019
ഫോൺ 9447806929

Advertisements

Hot Topics

Related Articles