കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വാഴൂർ സർക്കാർ പ്രസിൽ അച്ചടിച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്തു. കോട്ടയം, ഇടുക്കി, മാവേലിക്കര എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ് വാഴൂർ സർക്കാർ പ്രസിൽ അച്ചടിച്ചു വിതരണം പൂർത്തിയാക്കിയത്. എല്ലാ ജില്ലകളിലേക്കുമുള്ള വോട്ടേഴ്‌സ് സ്ലിപ്പുകളും വാഴൂർ ഗവ പ്രസ്സിൽ അച്ചടിച്ച് വിതരണം ചെയ്തിരുന്നു.
Advertisements