ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ് : പക്ഷേ , വെറും വയറ്റിൽ വേണ്ട ; ഏത്തപ്പഴം പ്രഭാത ഭക്ഷണമാക്കിയാൽ ദോഷങ്ങൾ ഇങ്ങനെ

ഹെൽത്ത് ജാഗ്രത
    വളരെയധികം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാല്‍, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്.
   വെറും വയറ്റില്‍ ഏത്തപ്പഴം കഴിച്ചാല്‍ ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകും. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളോടൊപ്പം ഏത്തപ്പഴത്തെ ഭക്ഷിക്കുകയാണെങ്കില്‍, വെറും വയറ്റില്‍ കഴിക്കുന്നതിനെക്കാള്‍ കൂടുതലായി പോഷണപ്രക്രിയ ശരീരത്തില്‍ നടക്കും.

Advertisements

ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിനുള്ള പഞ്ചസാരഘടകങ്ങള്‍ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുമെങ്കിലും വെറും വയറ്റില്‍ കഴിച്ചാല്‍ ഈ ഊര്‍ജ്ജമെല്ലാം നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, അലസത, ക്ഷീണം, ഉറക്കം എന്നിവ ഉണ്ടാക്കും. കുതിര്‍ത്തെടുത്ത ഉണക്കിയ പഴവര്‍ഗ്ഗങ്ങളോടൊപ്പം ഏത്തപ്പഴം ഭക്ഷിക്കുകയാണെങ്കില്‍ ഇതിന്റെ അമ്ലസ്വഭാവത്തെ ലഘൂകരിക്കാന്‍ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.