ഇൻസ്റ്റഗ്രാമിലെ സുഹൃത്തിനെ എം.ഡിയാക്കി, ക്രെഡിനെ കബളിപ്പിച്ച്‌ 12 കോടി തട്ടി ബാങ്ക് ഉദ്യോഗസ്ഥൻ

ബാംഗ്ലൂർ : ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനെ കബളിപ്പിച്ച്‌ 12.5 കോടി രൂപ തട്ടിയ നാല് പേർ അറസ്റ്റില്‍.ഗുജറാത്തിലെ ആക്സിസ് ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെൻ, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗർ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോർപറേറ്റ് അക്കൗണ്ടുള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടക്കാറുള്ളത്. തുടർന്ന് കബനിയുടെ ഇവിടുത്തെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയായിരുന്നു. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പരുകളിലേക്കും അജ്ഞാതരായ ചിലർ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. കമ്പനി അക്കൗണ്ടില്‍നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി. ഈ തട്ടിപ്പിന്റെ സൂത്രധാരൻ 33-കാരനായ വൈഭവ് പിട്ടാഡിയയാണ്. ക്രെഡിന്റെ ആക്സിസ് ബാങ്കിലെ മെയിൻ അക്കൗണ്ടിന്റെ രണ്ട് കോർപറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവർത്തന രഹിതമാണെന്ന് ആക്സിസ് ബാങ്കിലെ റിലേഷൻഷിപ്പ് മാനേജർ കൂടിയായ വൈഭവ് മനസിലാക്കി. തുടർന്ന് ഇതിന്റെ യൂസർ നെയിമും പാസ്വേഡും കിട്ടാനായി ഇൻസ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ വൈഭവ് ഉപയോഗിച്ചു. ക്രെഡിന്റെ എംഡിയാണെന്ന പേരില്‍ നേഹയെക്കൊണ്ട് അപേക്ഷ അയപ്പിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റർ ഹെഡും ഐഡിയുമുണ്ടാക്കി.

Advertisements

ആക്സിസ് ബാങ്കിന്റെ ഗുജറാത്തിലെ അങ്കലേശ്വർ ശാഖയില്‍ വ്യാജമായുണ്ടാക്കിയ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് രേഖയോടൊപ്പം നേഹ അപേക്ഷ നല്‍കി. യൂസർ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നുമായിരുന്നു അപേക്ഷ. ഇത് അംഗീകരിച്ചതോടെ വൈഭവിന് കോർപറേറ്റ് സബ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിൻ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. ഇത്തരത്തില്‍ ഒക്ടോബർ 29 മുതല്‍ നവംബർ 11 വരെ 17 തവണകളായാണ് ഇവർ ഇത്രയും തുക തട്ടിയെടുത്തത്. ശൈലേഷും ശുഭവുമാണ് വ്യാജ രേഖകളുണ്ടാക്കാൻ വൈഭവിനെ സഹായിച്ചത്. കൂടാതെ മോഷ്ടിച്ച പണം മാറ്റാനായി ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കി കൊടുത്തു. ആക്സിസ് ബാങ്കിന്റെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ബെംഗളൂരു പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് നേഹയെയാണ്. ആക്സിസ് ബാങ്കിന്റെ അങ്കലേശ്വർ ശാഖയില്‍ ഡിസംബർ 21-ന് വ്യാജ രേഖ സമർപ്പിച്ചിട്ടുണ്ടെന്നും അതിന് പിന്നില്‍ നേഹയാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ വൈഭവ് പിട്ടാഡിയയാണ് ഇതിന്റെ സൂത്രധാരനെന്ന് നേഹ വെളിപ്പെടുത്തി. തുടർന്നാണ് വൈഭവും പിന്നാലെ ശൈലേഷും ശുഭവും അറസ്റ്റിലാകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.