ബംഗളൂരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം: 40 ൽ അധികം ബസുകൾ കത്തിനശിച്ചു

ബംഗളൂർ : ബംഗളൂരുവിലെ ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ൽ അധികം ബസുകൾ കത്തിനശിച്ചു. വീർഭദ്ര നഗറിന് സമീപമാണ് സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Hot Topics

Related Articles