രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ വായ്പകൾ; പത്തു വർഷത്തെ കണക്കുകൾ ഞെട്ടിക്കുന്നത്; വായ്പ എഴുതി തള്ളിയതിൽ മുന്നിൽ മോദി സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുരിതത്തിൽ നിന്നും ദുരിതത്തിലേയ്ക്കു നീങ്ങുന്നതിനിടെ ബാങ്കിൽ മേഖലയിൽ നടക്കുന്ന കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്ന് സി.പി.എം ആരോപിച്ചു. ഇതോടെ കഴിഞ്ഞ 10 വർഷത്തിൽ ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടിയായി. ഇതിൽ 10.72 ലക്ഷം കോടി രൂപയും എഴുതിത്തള്ളിയത് മോദി സർക്കാർ അധികാരത്തിൽ വന്നത്തിന് ശേഷമാണ്. വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളതെന്ന് സി.പി.എം വ്യക്തമാക്കി.

Advertisements

ബാങ്കുകൾ ഭക്ഷ്യ ഇതരമേഖലയിൽ മൊത്തം നൽകിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. 110.79 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ ഇതര മേഖലയിലെ മൊത്തം വായ്പ. നടപ്പുവർഷത്തെ ബഡ്ജറ്റ് പ്രകാരം വിപണിയിൽ നിന്ന് കേന്ദ്രം കടമെടുക്കാൻ ഉദ്ദേശിക്കുന്നത് 12.05 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം വരുന്ന തുകയാണ് ബാങ്കുകൾ വേണ്ടെന്നുവച്ച് എഴുതിത്തള്ളിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകളാണ്. 2019-20ൽ 2.34 ലക്ഷം കോടി, 2018-19ൽ 2.36 ലക്ഷം കോടി, 2017-18ൽ 1.61 ലക്ഷം കോടി, 2016-17ൽ 1.08 ലക്ഷം കോടി എന്ന ക്രമത്തിലാണ് = ബാങ്കുകൾ എഴുതിത്തള്ളിയ തുക.കിട്ടാക്കടം വരുത്തിയ കുത്തക കമ്പനികളുടെയോ രാജ്യത്തെ കോടീശ്വരന്മാരുടെയോ പേരുകൾ ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം വാർത്താകുറിപ്പിൽ പറഞ്ഞു.

വൻകിട കുത്തകക്കാരാണ് വായ്പ മുടക്കിയവരിൽ ഏറിയപങ്കും. രാജ്യത്തെ പൊതുജനങ്ങളോടും കുത്തകകളോടും രണ്ട് തരം സമീപനമെന്ന നിലയ്ക്കാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം എന്നത് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. കോടികൾ ആസ്തി ഉണ്ടായിട്ടും കടം തിരിച്ചടയ്ക്കാത്ത കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന സമീപനം രാജ്യത്തെ സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം വ്യക്തമാക്കി.

Hot Topics

Related Articles