കോട്ടയം : നവംബർ 21 ന് ബി.ഇ.എഫ്.ഐ അഖിലേന്ത്യാ തലത്തിൽ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അവകാശ ദിനം വിജയപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക. പുറം കരാർ വത്ക്കരണം അവസാനിപ്പിക്കുക, വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക. സഹകരണ മേഖലയെ സംരക്ഷിക്കുക.
നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുക, റിസർവ് ബാങ്കിനേയും നബാർഡിനേയും ശക്തിപ്പെടുത്തുക. നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുക. എന്നിങ്ങനെ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബാഡ്ജ് ധരിച്ചും, ശാഖകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയും അവകാശ ദിനമാചരിക്കണമെന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം ബാങ്ക് ഹാളിൽ ജില്ലാ പ്രസിഡണ്ട് എം. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ദേവരാജൻ കെ.വി. സ്വാഗതവും ബിജു കുമാർ കെ.സി നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ, അബ്ദുൽ ജലീൽ, സുനിൽ കെ.എസ്, ശ്രീജിത്ത് ജി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.