തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യ വത്കരണ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. ബിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് 48 മണിക്കൂർ പണിമുടക്കുമായി വിവിധ ബാങ്കിങ് സംഘടനകളുടെ സംയുക്ത ഫോറം മുന്നോട്ട് പോകുന്നത്.
Advertisements
പൊതു-സ്വകാര്യ-ഗ്രാമീൺ ബാങ്ക് മേഖല പൂർണമായും നിശ്ചലമാകുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സംസ്ഥാന കൺവീനർ സി.ഡി. ജോസൺ അറിയിച്ചു. സമരത്തെത്തുടർന്ന് എല്ലാ പണമിടപാടുകളും സ്തംഭിക്കാൻ സാധ്യതയുണ്ട്.