ചരിത്രം തിരുത്തി ബസേലിയസ് കോളേജ്: എം.ജി സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ബസേലിയസ് കോളേജ്

കോട്ടയം: എം.ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ കോട്ടയം ബസേലിയസ് കോളേജ് ചാമ്പ്യന്മാരായി. കോതമംഗലത്തു വച്ചു നടന്ന ടൂർണമെന്റിൽ ആതിഥേയരായ എം.എ കോളേജിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ബസേലിയസ് കോളേജ് കിരീടം സ്വന്തമാക്കിയത്.

Advertisements

മത്സരത്തിന്റെ ആദ്യ പകുതിയിൽ അജിതിന്റെ ഗോളിലൂടെ എം.എ കോളേജ് മുന്നിലെത്തിയെങ്കിലും, രണ്ടാം പകുതിയിൽ ക്യാപ്റ്റൻ മുഹമ്മദ് സലിം , മുഹമ്മദ് റോഷൻ എന്നിവരുടെ ഗോളിലൂടെ ബസേലിയസ് കിരീടം ഉറപ്പിച്ചു. തേവര എസ്.എച്ച് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മൂവാറ്റുപുഴ, നിർമ്മല കോളേജ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ബസേലിയസ് കോളേജ് ഫൈനലിൽ പ്രവേശനം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജു പി.ആർ, എൽദോ പോൾ എന്നിവരാണ് ബസേലിയസ് കോളേജ് ടീമിന്റെ പരിശീലകർ. കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ് , കായിക വിഭാഗം മേധാവി പ്രഫ.അബു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കിരീടം നേടിയ ടീമിനെ അനുമോദിച്ചു.

Hot Topics

Related Articles