കൊൽക്കത്ത : ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ വൈറസ് ബാധയാണോ എന്നത് പരിശോധിക്കാന്‍ ഗാംഗുലിയുടെ രക്തം പരിശോധനക്കായി അയച്ചിട്ടുണ്ട്.
നിലവില്‍ ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 25ന് ബംഗ്ല സിനിമയുടെ പ്രീമിയര്‍ കാണാന്‍ ഗാംഗുലി പോയിരുന്നു. നേരത്തെ ഹൃദയ സംബദ്ധമായ അസുഖത്തെ തുടര്‍ന്നും സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോവിഡും താരത്തെ പിടികൂടിയിരിക്കുന്നത്.