വയർ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയർ. വയറിൻറെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. വ്യായാമമില്ലായ്മയും പ്രത്യേകിച്ചൊരു നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.

Advertisements

കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയർ കുറയ്ക്കാൻ സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) പ്രോട്ടീൻ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. അര കപ്പ് ചീരയിൽ ഒരു ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയൺ, വിറ്റാമിൻ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോ​​ഗ്ലോബിൻറെ അളവ് കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

2) ബെറി പഴങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാൻ സഹായിക്കും. ഒപ്പം ഹൃദ്രോഗത്തിൽ നിന്നും പ്രമേഹത്തിൽ നിന്നും ഇവ സംരക്ഷിക്കുകയും ചെയ്യും.

3) പരിപ്പാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്കു പകരം പരിപ്പ് കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

4) ഏത്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ ശമിക്കാൻ സഹായിക്കും. ഒപ്പം വയർ നിറയുകയും ചെയ്യും. ഏത്തക്കയിലെ പൊട്ടാസ്യം ഫാറ്റ് പുറംതള്ളാനും സഹായിക്കും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഇത് അധിക കലോറി കത്തിച്ചു കളയുകയും ചെയ്യും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

5) അര കപ്പ് ബ്രോക്കോളിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പിൻറെ കാര്യത്തിലെന്ന് മാത്രമല്ല, മറ്റ് ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. നാരുകൾ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

6) മുട്ടയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവശ്യ അമിനോ ആസിഡ് ല്യൂസിൻ പോലും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലെ കോളിൻ സാന്നിദ്ധ്യം കൊഴുപ്പ് വർദ്ധിപ്പിക്കുന്ന ജീനുകളെ ഇല്ലാതാക്കുമെന്നും പഠനങ്ങൾ പറയുന്നു.

7) പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ആവോളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതിൽ നിന്നു പെക്ടിൻ തടയും.

8) 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്‌റൂമിൽ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആൻറിഓക്‌സിഡൻറ് ശരീരത്തിലെ പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കും. അതുപോലെ തന്നെ, മഷ്‌റൂമിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമിൽ നിന്ന് ലഭിക്കും.

9) ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിൻ കെ, സി, എ, ഫൈബർ, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും.

10) ഗ്രീൻ ടീ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഗ്രീൻ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചിൽ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തണം. രാവിലെ വെറും വയറ്റിൽ ഗ്രീൻ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.