തിരുവനന്തപുരം : വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്.ദൗത്യത്തില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം. ചൊവ്വാഴ്ചത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വന്യമൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുത്. വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുത്തത് പൊതുമുതല്‍ നശിപ്പിച്ചതിനാണെന്നും മന്ത്രി പ്രതികരിച്ചു.
Advertisements