ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാന്തുകയുടെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ കഥയാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതി പറയുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും എം എന്‍ ഗോവിന്ദന്‍നായരുടെ അക്കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും പന്തളം മന്നംഷുഗര്‍ മില്ലും എല്ലാം കഥയില്‍ ചെറുതല്ലാതെ ഇടംപിടിച്ചിരിക്കുന്നു.

Advertisements

ഒപ്പം തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതവും സ്പര്‍ശിച്ചെഴുതിയതാണ് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവല്‍. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്‌നേഹ സമ്മാനമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബെന്യാമിന്‍ തന്റെ കൃതിയായ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ഉപഹാരം നല്‍കി.

Hot Topics

Related Articles