തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. മറ്റ് കടകളിലേത് പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഉണ്ടാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി നിരീക്ഷിച്ചു.
പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു. അതേസമയം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.