ബെവ്കോ വനിത ജീവനക്കാരുടെ സുരക്ഷ; പ്രതിരോധ പരിശീലനം നൽകാൻ തീരുമാനം എടുത്ത് സർക്കാർ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്ത് സർക്കാർ. ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പൊലിസ് പ്രതിരോധ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 

Advertisements

തൊഴിൽ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാൻ തീരുമാനിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയോധന പരിശീലനം ലഭിച്ച വനിത പൊലിസുകാരാകും എല്ലാ ജിലയിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകുക. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവും നൽകിക്കഴിഞ്ഞു.

Hot Topics

Related Articles