ഭാസ്ക്കരൻമാഷ് ജന്മശതാബ്ദി ചലച്ചിത്രോത്സവം നാളെ കോട്ടയത്ത്‌; ഉദ്ഘാടനം നിർവഹിക്കുക ശ്രീകുമാരൻ തമ്പി

കോട്ടയം : ഭാസ്ക്കരൻമാഷ് ജന്മശതാബ്ദി ചലച്ചിത്രോത്സവം നാളെ കോട്ടയത്ത്‌. കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ഭാസ്കരൻ മാഷ് ജന്മശതാബ്ദിയുടെ ഭാഗമായുള്ള
ചലച്ചിത്രോത്സവം ‘ഭാസ്ക്കര ചന്ദ്രിക’യുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി നിർവ്വഹിക്കും. വൈകിട്ട് 4.30ന് പബ്ലിക് ലൈബ്രറി ചിത്രതാരാ മിനി തീയറററിൽ നടക്കുന്ന
സമ്മേളനത്തിൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരിക്കും. ജോസ്പ നച്ചിപ്പുറം, പ്രേംപ്രകാശ്, ഡോ.ജെ.പ്രമീളാ ദേവി, സെബ്സ്റ്റ്യൻ കാട്ടടി, മാത്യൂസ് ഓരത്തേൽ, വി.ജയകുമാർ എന്നിവർ പ്രസംഗിക്കും.

Advertisements

രാമറാവു പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക് ഡോ.സിറിയക് തോമസ് സമ്മാനിക്കും. ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ
തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ ചേർത്തുള്ള സംഗീത സായാഹ്നവും നടക്കും. പി.ഭാസ്കരൻ സംവിധാനം ചെയ്ത മൂലധനം(രാവിലെ 10ന്) കള്ളിച്ചെല്ലമ്മ(ഉച്ചക്ക് 1.30ന്) ഇരുട്ടിൻ്റെ ആത്മാവ് ( വൈകിട്ട് 6ന്) സിനിമകൾ പരുപാടിയിൽ പ്രദർശിപ്പിക്കും. ന്യൂ വേവ് ഫിലം സൊസൈററിയുടെ ആഭിമുഖ്യത്തിൽ വർത്തമാനകാല
പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിസ്ഥിഥി ചലച്ചിത്രമേളയിൽ ഉച്ചയ്ക്ക് 2ന് എലൈഫ് ഓൺ ഔർ പ്ലാനററ്, 4ന് ഹാത്തി ബോന്ദു , 6ന് ദി റൈസ്
പീപ്പിൾ’ സിനിമകളും പ്രദർശിപ്പിക്കും.

Hot Topics

Related Articles