കൊച്ചി : നടൻ ബിജുക്കുട്ടനെതിരെ ആരോപണവുമായി ‘കള്ളന്മാരുടെ വീട്’ സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണി. ചിത്രത്തില്‍ അഭിനയിക്കാനും പ്രമോഷനുമായി മുൻകൂറായി പണം വാങ്ങിയെന്നും എന്നാല്‍ പ്രമോഷന് സഹകരിക്കുന്നില്ലെന്നുമാണ് പരാതി. കൃത്യമായി പ്രമോഷൻ കൊടുത്തില്ലെങ്കില്‍ പടം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പ്രയാസകരമാണെന്ന് അദ്ദേഹം പറയുന്നു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജുക്കുട്ടൻ മാറി നിന്നതിനാല്‍ പ്രമോഷൻ നടത്താനായില്ല. ഷൂട്ടിംഗ് കഴിയും മുമ്ബേ മുഴുവൻ പൈസയും വാങ്ങിപ്പോയതാണ്. ഇങ്ങനെയൊരു ബിജുക്കുട്ടനെയായിരുന്നില്ല നമ്മള്‍ മനസില്‍ കണ്ടിരുന്നതെന്നും ഇപ്പോള്‍ ടിവിയില്‍ ബിജുക്കുട്ടന്റെ പ്രവൃത്തികള്‍ കാണുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേര്‍ത്തു.
‘ ബിജുക്കുട്ടൻ ഒരു മുഴുനീളെ കഥാപാത്രമാണ്. ആ ആറ് നായകന്മാരിലെ മെയിൻ കഥാപാത്രം. അവരുണ്ടെങ്കിലേ ഇവര്‍ക്ക് പ്രചോദനം എന്ന രീതിയില്‍ ബൂസ്റ്റ് ചെയ്തിട്ടുണ്ട്. പുള്ളിക്ക് അത് മനസിലായിട്ടില്ല. മനസിലാകണമെങ്കില്‍ ഒന്നുകില്‍ എന്റെ സംഭാഷണം കേള്‍ക്കണം. അല്ലെങ്കില്‍ പുള്ളി സിനിമ കാണണം. സിനിമ കാണാൻ വിളിച്ചിട്ടുപോലും പുള്ളി വന്നിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരിക്കാത്തതിന്റെ വിഷമം ഞങ്ങളുടെ മുഖത്ത് നിങ്ങള്‍ക്ക് കാണാം. ഇപ്പോള്‍ ഞങ്ങളുടെ പ്രമോഷന്റെ ഏറ്റവും വലിയ സ്റ്റാര്‍ എന്നുപറയുന്നത് വിനീഷേട്ടനെ പോലുള്ളവരാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ സിനിമയിലോട്ട് കേറി വരുമ്ബോള്‍ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സപ്പോര്‍ട്ട് ചെയ്യേണ്ട ആളുകള്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ തുറന്നുപറയണം. നസീറക്കയൊക്കെ സഹകരിക്കാമെന്ന് പറഞ്ഞതാണ്. പിന്നെ ലാസ്റ്റ് വിളിക്കുമ്ബോള്‍ ഫോണ്‍ എടുക്കാതായി. ചിലപ്പോള്‍ തിരക്കോ കാര്യങ്ങളൊക്കെ ഉണ്ടാകാം. പക്ഷേ സാധാരണ ഒരു വോയിസ് ഒക്കെയിട്ട് റിപ്ലൈ തരുന്നയാളാണ്. ഇപ്പോള്‍ അതുപോലുമില്ല. അതിന് എന്തെങ്കിലും കാരണം കാണുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നുണ്ട്. തെറ്റിദ്ധാരണയാണെങ്കില്‍ ക്ഷമിക്കുക. അത്രയേയുള്ളൂ.
ബിജുക്കുട്ടൻ ചേട്ടനെപ്പോലുള്ളയാളുകളെ ഒരു മണിക്കൂര്‍, അല്ലെങ്കില്‍ അരമണിക്കൂര്‍ ഒരു ക്യാമറയ്ക്ക് മുന്നില്‍ കിട്ടിയാല്‍ നമുക്കത് വലിയ പ്രമോഷനാണ്. നിങ്ങളുടെ ലൊക്കേഷനില്‍ വന്ന് പത്തോ പതിനഞ്ചോ മിനിട്ട് പ്രമോഷന്റെ ഷൂട്ട് ചെയ്‌തോളാമെന്ന് പറഞ്ഞു. അതുമല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം മൊബൈലില്‍ ഒരു വീഡിയോയെടുത്ത് ഞങ്ങള്‍ക്ക് അയച്ചുതന്നാലും മതി. ഒന്നും ചെയ്തുതരുന്നില്ലെങ്കില്‍ നമ്മളോട് വ്യക്തിപരമായി എന്തെങ്കിലും അസ്വസ്ഥതയുള്ളതായിട്ടാണ് ഞങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നത്.’-സംവിധായകൻ പറഞ്ഞു.