ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം : ചികിത്സ പൂർത്തിയാകും മുൻപ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ചതായി പരാതി : മരിച്ചത് വൈക്കം വെച്ചൂർ സ്വദേശി

വൈക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വ്യക്തിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. 

Advertisements

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനാലാണ് ബൈക്ക് യാത്രക്കാരൻ മരിച്ചതെന്ന ആരോപണവുമായി കുടുംബമാണ് രംഗത്ത് എത്തിയത്. വൈക്കം വെച്ചൂര്‍ ചെമ്മരപ്പള്ളിയില്‍ ഗോപിനാഥന്‍ നായര്‍(63) മരിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനെ ബുധനാഴ്ച പുലര്‍ച്ചയോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍വെച്ച് മരിച്ചത്. 

കഴിഞ്ഞ അഞ്ചിന് രാത്രി ഒന്‍പതു മണിയോടെ ഇടയാഴം പമ്പിന് സമീപത്താണ്  ഗോപിനാഥനെ ബൈക്ക് ഇടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ജൂൺ ആറിനായിരുന്നു ഗോപിനാഥന്റെ ശസ്ത്രക്രിയ. അതിനുശേഷം ഇദേഐ.സി.യു.വിലേക്ക് മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായാണ് ബന്ധുക്കളുടെ പരാതി. ന്യൂറോ വിഭാഗം ചികിത്സ കഴിഞ്ഞെന്നും അറിയിച്ചതായും ബന്ധുകള്‍ പറയുന്നു. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. 

അതനുസരിച്ച് ചൊവ്വാഴ്ച രാവിലെ ഗോപിനാഥനെ ഐ.സി.യു.വില്‍ നിന്ന് 25-ാം വാര്‍ഡിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് നടപടികള്‍ പൂര്‍ത്തിയായ വൈകീട്ട് അഞ്ച് വരെ രോഗിക്ക് നല്‍കേണ്ട മരുന്നുകളൊന്നും നല്‍കാതെ വാര്‍ഡില്‍ കിടത്തിയെന്നാണ് പരാതി. ഐ.സി.യു.വി.ലായിരുന്നതിനാല്‍ നല്‍കേണ്ട മരുന്നുകളെ പറ്റി ഒപ്പമുണ്ടായിരുന്നവര്‍ക്കും അറിയാനായില്ല. വൈകീട്ട് ആറരയോടെ ഗോപിനാഥനെ ആംബുലന്‍സില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഗോപിനാഥന്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. 

താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഐ.സി.യു.വില്‍ ചികിത്സവേണ്ട രോഗിയാണിതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, ആരോഗ്യവകുപ്പിനും, കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നകി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഭാര്യ: ശശിപ്രഭ. മക്കള്‍: ശ്രീനാഥ്, ശ്രുതി. മരുമക്കള്‍: ഐശ്വര്യ, ഹരികൃഷ്ണന്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.