കോട്ടയം വാകത്താനം കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർ

വാകത്താനം: കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് നൂറുമുറിയിൽ വീട്ടിൽ വർഗീസ് എബ്രാഹം (കുഞ്ഞുമോൻ – 50) ആണ് മരിച്ചത്. ഞാലിയാകുഴിയിൽ ബാർബർ ഷോപ്പ് നടത്തുന്ന കുറുമ്പനാടം വാണിയപറമ്പിൽ വി.കെ അജീഷ് കുമാറിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ തൃക്കോതമംഗലം സ്‌കൂൾ ജംഗ്ഷനിലായിരുന്നു സംഭവം. വാകത്താനം ഞാലിയാകുഴിയിലെ അപകട വളവിലായിരുന്നു സംഭവം. പുതുപ്പള്ളിയിൽ വർഗീസ് ജോലി ചെയ്യുന്ന വീട്ടിൽ മുടിവെട്ടുന്നതിനായാണ് ഇരുവരും എത്തിയത്. ഇതിനു ശേഷം ഞാലിയാകുഴി ഭാഗത്തേയ്ക്കു മടങ്ങുകയായിരുന്നു രണ്ടു പേരും. വർഗീസും അജീഷും ബൈക്കിൽ പുതുപ്പള്ളി ഭാഗത്തു നിന്നും ഞാലിയകുഴി ഭാഗത്തേയ്ക്ക് പോകുന്നതിടെയാണ് അപകടമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളവിൽ ഇരുവരും ബൈക്കിൽ പോകുന്നതിനിടെ ഓവർടേക്ക് ചെയ്തെത്തിയ ടിപ്പർ ലോറി ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വർഗീസിന്റെ ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ലോറി ഡ്രൈവർ രാജേഷ് കുമാറിനെതിരെ വാകത്താനം പൊലീസ് കേസെടുത്തു.

മറ്റൊരു ടിപ്പര്‍ മറികടന്നെത്തിയ ടിപ്പറാണ് അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിനു സമീപത്തെ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായിരുന്നു വര്‍ഗീസ്. ഭാര്യ: ബീനാ മാത്യു കൊല്ലറക്കുഴി കുടുംബാംഗം. മകള്‍: ജെസ്ലിന്‍. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles