ബൈക്കിൽ പോകുന്നവരാണോ.? എങ്കിൽ ഹെൽമറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കൊച്ചി: പല കാരണങ്ങൾ കൊണ്ട് നിരവധി പേരാണ് വർഷം തോറും ബൈക്ക് അപകടങ്ങളിൽ മരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ വണ്ടി ഓടിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധി വരെ അപകടങ്ങൾ തടയാൻ സാധിക്കും.
ബൈക്ക് ഓടിക്കുമ്‌ബോൾ റൈഡിംഗ് ജാക്കറ്റുകൾ , കൈമുട്ടിലും കാൽമുട്ടിലും പാഡുകൾ, റൈഡിംഗ് ഷൂസ് തുടങ്ങിയവ ഉപയോഗിക്കുകയാണെങ്കിൽ വീഴുകയോ അപകടം ഉണ്ടാവുകയോ ചെയ്യുമ്പോൾ അതിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.

Advertisements

എന്നാൽ ഇതെല്ലാം ദിവസവും ധരിക്കുക എന്നത് ദൈനംദിന യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. അതിനാൽ ഒരു നല്ല ഹെൽമെറ്റ് തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകൃതി: എല്ലാവരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവൽ, ഇന്റർമീഡിയറ്റ് ഓവൽ, നീണ്ട ഓവൽ എന്നീ മൂന്ന് ആകൃതികളിൽ ഹെൽമെറ്റുകൾ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെൽമെറ്റ് തിരഞ്ഞെടുക്കാം.

വലുപ്പം: എല്ലാവരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഒരു പുതിയ ഹെൽമെറ്റ് വാങ്ങുമ്‌ബോൾ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെൽമെറ്റിന്റെ ഷെൽ ലഭ്യമാണ്. എന്നിരുന്നാലും, ഹെൽമെറ്റിൽ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാൻ.

തരം: ഏത് തരം ഹെൽമെറ്റ് തെരെഞ്ഞെടുക്കണമെന്നത് റൈഡറുടെ സൗകര്യത്തെയും താല്പര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഓഫ് റോഡ് മോട്ടോർ സൈക്കിൾ യാത്രക്കാർ വിപുലമായ ചിൻ ബാറും മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെൽമെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം ദൈനംദിന യാത്രക്കാർ പകുതിയോ അല്ലെങ്കിൽ പൂർണമായോ തുറന്ന മുഖമുള്ള ഹെൽമെറ്റുകളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ഫുൾ ഫെയ്സ് ഹെൽമെറ്റ്, ഡ്യുവൽ സ്പോർട് ഹെൽമെറ്റ്, മോഡുലാർ മോട്ടോർ സൈക്കിൾ ഹെൽമെറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഗുണനിലവാരം: വളരെക്കാലം നിലനിൽക്കുന്നത് കൊണ്ടും വില കൂടുതലായതിനാലും ഹെൽമെറ്റുകൾ ആരും ഇടയ്ക്കിടെ മാറ്റിവാങ്ങാറില്ല. അതിനാൽ ഹെൽമെറ്റ് വാങ്ങുമ്‌ബോൾ സ്റ്റീൽബേർഡ്, വേഗ, സ്റ്റഡ്സ് തുടങ്ങിയ നല്ല ബ്രാൻഡുകളുടേത് വാങ്ങാൻ ശ്രദ്ധിയ്ക്കുക. സുരക്ഷയുടെ കാര്യമായതുകൊണ്ട് അപകടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാത്ത, വില കുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങുന്നത് ഒഴിവാക്കുക.

സർട്ടിഫിക്കേഷൻ: ഐഎസ്ഐ മാർക്ക് ഉള്ള ഹെൽമെറ്റുകൾ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങുക. വിപണിയിൽ വിൽക്കുന്നതിന് മുമ്ബ് ലാബുകളിൽ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.