ബയോബബിളിന്റെ സമ്മർദത്തിനു മുന്നിൽ ഭാര്യ പൊട്ടിക്കരഞ്ഞു ; കൊവിഡിന്റെ ഏറ്റവും വലിയ വിശേഷം തുറന്ന് പറഞ്ഞ് ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ

സെഞ്ച്വറിയൻ: ക്രിക്കറ്റ് താരങ്ങൾ അടക്കം വിവിധ കായിക മേഖലയിലെ താരങ്ങൾ കൊവിഡ് കാലത്ത് ബയോ ബബിളിനുള്ളിൽ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരൽചൂണ്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഓസ്ട്രേലിയൻ പര്യടനത്തിലെ ഗബ്ബ ടെസ്റ്റിലേക്ക് എത്തിയപ്പോഴേക്കും സമ്മർദം താങ്ങാനാവാതെ ഭാര്യ കരയുകയായിരുന്നു എന്നാണ് അശ്വിൻ വെളിപ്പെടുത്തുന്നത്.

Advertisements

വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് അറിയാവുന്നതാണ്. പത്ത് വർഷത്തോളമായി അവളത് ചെയ്യുന്നു. എന്നാൽ ബ്രിസ്ബേനിൽ ഞങ്ങൾ എത്തി കഴിഞ്ഞപ്പോൾ ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മുറിയിൽ എത്തിച്ചിട്ട് അവർ ഞങ്ങളോട് പറഞ്ഞത് ഇവിടെ നിന്ന് ഇറങ്ങാനാവില്ല എന്നാണ്, അശ്വിൻ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനി ഈ ഹോട്ടൽ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കരയുന്ന ശബ്ദം കേട്ടു. എന്റെ കുട്ടികൾ കരയുന്നതായിരുന്നില്ല അത്. നോക്കിയപ്പോൾ ഭാര്യ കരയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഇനി ഈ ഹോട്ടൽ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്. നിങ്ങൾ പരിശീലനത്തിനായി പോവുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഞാൻ ഈ മുറിയിൽ തന്നെയാണ്. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാൻ വന്നത്. എന്നാൽ ഇനിയും എനിക്കതിന് സാധിക്കില്ല എന്നും ഭാര്യ എന്നോട് പറഞ്ഞു.

അൽപ്പായുസുള്ള കരിയറാണ് ക്രിക്കറ്റ് താരങ്ങൾ പണം സമ്പാദിക്കുന്നുണ്ട്. എന്നാൽ അൽപ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്. പല ത്യാഗങ്ങളും ക്രിക്കറ്റ് താരങ്ങൾ സഹിക്കുന്നുണ്ട്. പല കാര്യങ്ങളും ഞാൻ വേണ്ടന്ന് വെച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ഏക മകനാണ് ഞാൻ. 27 വർഷമായി ഞാൻ ദിപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്.

കോവിഡ് ബാധിച്ച് എന്റെ മാതാപിതാക്കൾ ആശുപത്രിയിലായി. ഏഴ് മാസത്തോളം എനിക്ക് അവരെ കാണാതെ ഇരിക്കേണ്ടി വന്നു. ഇന്ത്യയിൽ എല്ലാത്തിനേക്കാളും വലുതാണ് ക്രിക്കറ്റ് എന്നും ക്രിക്കറ്റ് താരങ്ങൾ ത്യജിക്കുന്ന കാര്യങ്ങളിലേക്ക് ചൂണ്ടി അശ്വിൻ പറഞ്ഞു.

Hot Topics

Related Articles