ബിവിൻ റാവത്തിന്റെ ഹെലികോപ്റ്റർ അപകടം: അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം; കുനൂരിലെ കാട്ടിലെത്തിയ മലയാളി ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ച് അന്വേഷണം

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മരിച്ച ഹെലിക്കോപ്റ്റർ അപകടത്തിന്റെ അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം. ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സമയത്ത് ഈ അപകടത്തിന്റെ വീഡിയോ പകർത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ വീഡിയോയും ചിത്രവും പകർത്തിയത് ഒരു മലയാളി ഫോട്ടോഗ്രാഫറാണ് എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം ഈ വീഡിയോ എടുത്തവരെ കേന്ദ്രീകരിച്ചു നടക്കുമെന്നാണ് സൂചന.

Advertisements

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ അപകടത്തിലാണ് ബിപിൻ റാവത്തും കുടുംബവും കൊല്ലപ്പെട്ടത്. ഈ അപകടം അട്ടിമറിയാണ് എന്ന ആരോപണം അന്ന് തന്നെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടത്തിന്റേത് എന്നുള്ള തീരിയിൽ പ്രചാരണം നടന്നത്. പിന്നാലെ, കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ഇപ്പോൾ വിവാദമായ വീഡിയോ ദൃശ്യങ്ങളിലേയ്ക്ക് അന്വേഷണ സംഘം എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുനൂരിൽ അപകടം ഉണ്ടായത് നിരോധിത വന മേഖലയിലാണ്. ഈ വനമേഖലയിൽ എങ്ങിനെ ഈ സംഘം എത്തി എന്നകാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് ഇവരിവിടെ ഉണ്ടായതും, ഈ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ കൃത്യമായി പകർത്തിയതുമാണ് സംശയം ജനിപ്പിക്കുന്നത്. ഈ സാഹചര്യം പുറത്ത് കൊണ്ടു വരുന്നതിനാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

Hot Topics

Related Articles