പക്ഷിപ്പനി : കോട്ടയം ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

കോട്ടയം: പക്ഷിപ്പനിയിൽ  ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ്.

Advertisements

കോട്ടയം ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മൃഗ രോഗ നിയന്ത്രണ പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്നായി വേവിച്ച മുട്ടയും താറാവ് – കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണ്

പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ  സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം

ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കയ്യുറയും മാസ്കും ഉപയോഗിക്കണം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.

രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്ത തോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കകയോ മറ്റുള്ളവർക്ക് കഴിക്കാൻ  നൽകാനോ പാടില്ല.

രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ  ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ  കത്തിച്ചു കളയണം. 

കോട്ടയം ജില്ലയിൽ വേമ്പനാട് കായലിനോട് ചേർന്നുള്ള  പഞ്ചായത്തുകളിലെ ചില കർഷകരുടെ താറാവിൻ കൂട്ടങ്ങളിൽ കൂടുതൽ മരണം ഉണ്ടായിട്ടുണ്ട് .രോഗബാധ സംശയിക്കുന്ന താറാവുകളെ ശേഖരിച്ച് വിശദപരിശോധനയ്ക്കായി  ഭോപ്പാലിലെ ദേശീയ ലാബിൽ എത്തിച്ചിട്ടുണ്ട്  ഫലം ലഭ്യമായിട്ടില്ലെങ്കിലും 

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ദ്രുതകർമ സേന രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ  നടത്തിവരുകയാണ്.

 മുഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്   പരിശോധന നടത്തി  തയ്യാറാക്കിയ 

താറാവ് മരണങ്ങളുടെ കണക്ക്

വെച്ചൂർ – 4037, അയ്മനം – .2465,  

കുമരകം – 1246, കല്ലറ….6550 (കുഞ്ഞുങ്ങൾ ) 

Hot Topics

Related Articles