പക്ഷിപ്പനിയുടെ പുതിയ വകഭേദമായ എച്ച് 5 എൻ 2; ലക്ഷണങ്ങൾ അറിയാം

പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രില്‍ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാള്‍ തന്നെയാണ്. ആഗോളതലത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫ്‌ലുവൻസ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്‌ഒയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisements

എന്താണ് ഏവിയൻ ഇൻഫ്ലുവൻസ എ (H5N2)?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനിമല്‍ ഇൻഫ്ലുവൻസ വൈറസുകള്‍ സാധാരണയായി മൃഗങ്ങളില്‍ വ്യാപിക്കുന്നു. പക്ഷേ മനുഷ്യരിലും ഇത് ബാധിക്കാം. രോഗബാധിതരായ മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്ബർക്കത്തിലൂടെയാണ് മനുഷ്യരില്‍ അണുബാധകള്‍ പിടിപെടുന്നത്. മനുഷ്യരില്‍ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് അണുബാധകള്‍ നേരിയതോ കഠിനമായതോ ആയ ശ്വാസകോശ ലഘുലേഖ അണുബാധകള്‍ക്ക് കാരണമാകുക ചെയ്യാം. മനുഷ്യർക്ക് ഇൻഫ്ലുവൻസ ബാധിച്ചതായി കണ്ടെത്തുന്നതിന് ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്. ചില ആന്റി വൈറല്‍ മരുന്നുകള്‍ക്ക്, പ്രത്യേകിച്ച്‌ ന്യൂറാമിനിഡേസ് ഇൻഹിബിറ്ററുകള്‍ (ഒസെല്‍റ്റമിവിർ, സനാമിവിർ) വൈറല്‍ റെപ്ലിക്കേഷൻ്റെ ദൈർഘ്യം കുറയ്ക്കാനും ചില കേസുകളില്‍ അതിജീവന സാധ്യതകള്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. H5N2 ൻ്റെ ലക്ഷണങ്ങള്‍ H5N1 സ്‌ട്രെയിന് സമാനമാണ്. പനി, ചുമ, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് ഇ‌തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

Hot Topics

Related Articles