ബിറ്റ് കോയിൻ മൂല്യം കുതിച്ചുയരുന്നു..! ഇന്ത്യക്കാർ വാങ്ങിക്കൂട്ടുന്നത് കോടികളുടെ ക്രിപ്‌റ്റോ കറൻസി; ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി ഇന്ത്യക്കാരുടെ കൈവശം

ന്യൂഡൽഹി: ലോകത്ത് ഇന്റർനെറ്റ് അധിഷ്ഠിതമായ കറൻസിയായ ബിറ്റ് കോയിന് വില കുതിച്ചുയരുന്നു. അൻപത് ലക്ഷം രൂപയാണ് ഇപ്പോൾ ക്രിപ്‌റ്റോ കറൻസിയുടെ വിലയുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി കൈവശം വച്ചിരിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ ഇതിനിടെ ഒന്നാം സ്ഥാനത്ത് എത്തി. ഏതാണ്ട് 10.7 കോടിയാണ് ഇന്ത്യക്കാരുടെ കൈവശമിരിക്കുന്ന ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം.

Advertisements

ലോകത്ത് ഇന്ന് പ്രചരിക്കുന്ന ഏറ്റവും നൂതനമായ കറൻസിയാണ് ക്രിപ്‌റ്റോ കറൻസി. ഇന്റർനെറ്റ് അധിഷ്ഠിതമായ കറൻസിയായ ക്രിപ്‌റ്റോ കറൻസിയും ബിറ്റ് കോയിനും അടുത്ത തലമുറ കറൻസിയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ മെയിൽ ക്രിപ്‌റ്റോ കറൻസി 46 ലക്ഷം എത്തിയിരുന്നു. എന്നാൽ, ഇടയ്ക്ക് ചൈനയിൽ ക്രിപ്‌റ്റോ കറൻസിയ്ക്കു നിരോധനം ഏർപ്പെടുത്തി. ഇതേ തുടർന്നു 18 ലക്ഷത്തിലേയ്ക്കു ബിറ്റ് കോയിന്റെ മൂല്യം താഴ്ന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇപ്പോൾ അതിവേഗം ക്രിപ്‌റ്റോ കറൻസിയുടെ വില വർദ്ധിക്കുകയാണ്. എന്നാൽ, ഇപ്പോൾ അമേരിക്കയിൽ ബിറ്റ്‌കോയിൻ ട്രെഡിംങ് മാർക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ ബിറ്റ് കോയിന്റെ മൂല്യം അതിവേഗം കുതിച്ചുയരുന്നതിന് ഇടയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിറ്റ് കോയിൻ ഈ വർഷം ഒരു കോടിയുടെ മൂല്യം കടക്കുമെന്നാണ് ബിറ്റ് കോയിൻ, ക്രിപ്‌റ്റോ കറൻസി ട്രേഡേഴ്‌സിന്റെ വിലയിരുത്തൽ. ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും കൂടുതൽ അംഗീകാരമുള്ളത് ബിറ്റ് കോയിനാണെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിനാണ് ഇപ്പോൾ വില കുതിച്ചുയരുന്നത്.

എന്നാൽ, ഇന്ത്യയിൽ ആർ.ബി.ഐയുടെ റൂൾ പ്രകാരം നമ്മുടെ ക്രഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസി വാങ്ങാൻ കഴിയില്ല. ഇന്ത്യയ്ക്കു പുറത്തുള്ള സേവനങ്ങൾ ഉപയോഗിച്ചാണ് പലരും ക്രിപ്‌റ്റോ കറൻസി വാങ്ങുന്നത്. ഇതെല്ലാം നിയമവിരുദ്ധവുമാണ്. ഇപ്പോൾ, മിക്ക രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസി നിരോധിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ കറൻസി ഉണ്ടാക്കിയെടുക്കുന്ന പല ആപ്ലിക്കേഷനുകളും നിലവിലുണ്ട്. ഇതെല്ലാം ശുദ്ധ തട്ടിപ്പ് ആപ്പുകളാണ്. ഈ ആപ്ലിക്കേഷനുകൾ നമ്മുടെ ഫോണിന്റെ പവർ ഉപയോഗിച്ച് കറൻസി മൈൻ ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. മറ്റുള്ള വൈദ്യുതി സോഴ്‌സുകൾ ഉപയോഗിക്കുന്നതിന് ചിലവ് കൂടുതലുള്ളതിനാലാണ് സാധാരണക്കാരുടെ ഫോണുകളിലേയ്ക്ക് ഇവർ ഇടിച്ചു കയറുന്നത്. ഭാവിയിൽ വില വർദ്ധിക്കും എന്ന കരുതിയാണ് പലരും ഇതിനു പിന്നാലെ പോകുന്നത്. ഒട്ടു മിക്ക രാജ്യങ്ങളും ഇത് നിരോധിച്ച് വരികയാണ്. ഇത് നിരോധിച്ചില്ലെങ്കിൽ ഇത് വലിയ ദോഷമാണ് എന്നു ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

ഡാർക്ക് വെബിൽ നിന്നടക്കം സാധനങ്ങൾ വാങ്ങാൻ ക്രിപ്‌റ്റോ കറൻസിയാണ് ഉപയോഗിക്കുന്നത്. ഇത് സർക്കാരിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യങ്ങൾ നിരോധിച്ചാൽ ഇതിന്റെ മൂല്യം കുറയുമെന്നും വിദഗ്ധർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ആയുധനങ്ങളും മറ്റു ലഹരി വസ്തുക്കളും വാങ്ങന്നതിന് അടക്കം ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചാൽ ഇത് തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇത് കൂടാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കുകയുമില്ല. ഈ സാഹചര്യത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഈ കറൻസി ഉപയോഗിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. നിലവിൽ ക്രിപ്‌റ്റോ കറൻസിയെയോ ബിറ്റ് കോയിനേയോ നിയന്ത്രിക്കാൻ കാര്യമായ സംവിധാനങ്ങൾ ഒന്നുമില്ലെങ്കിലും, ഭാവിയിൽ ഇവയെ നിയന്ത്രിക്കാൻ സർക്കാറുകൾ സംവിധാനങ്ങൾ കൊണ്ടു വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സാങ്കേതിക വിദഗ്ധർ ജാഗ്രതാ ന്യൂസ് ലൈവിനോടു പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.