കോട്ടയം: ബി.ജെ.പി കർഷക മോർച്ച കളട്രേക്റ്റ് മാർച്ച് നടത്തി. ഇടത് സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നബാർഡ് വഴി കർഷക ക്ഷേമത്തിനായി നാലു ശതമാനം പലിശയ്ക്ക് നൽകുന്ന കോടിക്കണക്കിനു തുകകൾ തനതു ഫണ്ടാക്കി പതിനഞ്ചു ശതമാനം കൂടിയ പലിശയ്ക്ക് കർഷകർക്കു നൽകുന്ന സംസ്ഥാന സഹകരണ , കാർഷികബാങ്കുകൾക്കെതിരെയും , പ്രളയത്തിൽ കൃഷിയും സ്വത്തുവകകളും നഷ്ടപ്പെട്ട കർഷകരെയും സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കർഷക മോർച്ചയുടെ കളക്ട്രേറ്റ് മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ടു് ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.
കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് കെ.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മദ്ധ്യ മേഖല ജനറൽ സെക്രട്ടറി എം.ബി രാജഗോപാൽ സംസ്ഥാന സമിതി അംഗങ്ങളായ ഗുപ്തൻ , പി.കെ.രവീന്ദ്രൻ , അഡ്വ.എം.എസ് കരുണാകരൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ നേതാക്കളായ ബിനീഷ് ചൂണ്ടച്ചേരി, നന്ദൻ നട്ടാശ്ശേരി, മഹേഷ് താമരശ്ശേരി, എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.പി. ഭുവനേഷ്, പി.ജി. ബിജുകുമാർ, വി.സി.അജി , ശിവദാസ് വൈക്കം, സന്തോഷ് കൊട്ടാരത്തിൽ, ഹരിപ്രസാദ് പുതുപ്പള്ളി, ബിജുകുട്ടൻ, കണ്ണൻ ജി നാഥ് , കൃഷ്ണകുമാർ , ഹരികിഴക്കേകുറ്റ്, രതീഷ് എന്നിവർ നേതൃത്വം നൽകി.