ന്യൂഡല്‍ഹി: ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് പാര്‍ട്ടികളിലെ കുടുബാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും മോദി പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
രാവിലെ 9.30നാണ് യോഗം ആരംഭിച്ചത്. പാര്‍ട്ടിയുടെ എല്ലാ ലോക്സഭാ, രാജ്യസഭാ എംപിമാരോടും യോഗത്തില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനം അവലോകനം ചെയ്യാനാണ് പാര്‍ലമെന്ററി യോഗം ചേര്‍ന്നത്.
ഹോളിക്ക് ശേഷം നാല് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ 18ന് ശേഷം പ്രഖ്യാപിച്ചേക്കും. ഈ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് സൗകര്യപൂര്‍വ്വം പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പൂരില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 59 പേര്‍ നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും പ്രഖ്യാപിച്ചിരുന്നുവെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനത്ത് മറ്റൊരു നേതാവ് മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗോവന്‍ നിയമസഭാംഗങ്ങള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. മലയോര മേഖലയായ ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 20ന് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാനാണ് സാധ്യത. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയിലുണ്ട്.