ബിജെപി പന്തളം മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ഫെബ്രുവരി 3ന്

പന്തളം: ബിജെപി പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3നു പദയാത്ര സംഘടിപ്പിക്കും. മണ്ഡലം പ്രസിഡൻ്റ് ജി. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര രാവിലെ 9നു തുമ്പമൺ ജംഗ്ഷനിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എ. സൂരജ് പദയാത്ര ഉദ്ഘാടനം ചെയ്യും. തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെയും പന്തളം നഗരസഭയിലെയും വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കും. കീരുകുഴി, പെരുമ്പുളിക്കൽ, മന്നംനഗർ, കുരമ്പാല, മെഡിക്കൽ മിഷൻ കവല വഴി പന്തളം കുറുന്തോട്ടയം കവലയിൽ സമാപിക്കും. വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാർ ജനക്ഷേമകരമായ നിരവധി പദ്ധതികളാണു രാജ്യത്തു നടപ്പാക്കുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ രാഷട്രീയ ലക്ഷ്യത്തോടെ ഈ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ തയ്യാറാകുന്നില്ല. ഇവയെല്ലാം ജനങ്ങൾക്കു മുമ്പിലെത്തിക്കുകയാണു പദയാത്രയുടെ ലക്ഷ്യം.

Hot Topics

Related Articles