ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം അടൂർ വൈഎംസിഎ ഹാളിൽ ആരംഭിച്ചു

അടൂർ: ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം അടൂർ വൈഎംസിഎ ഹാളിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേഖല പ്രസിഡന്റും ജില്ലാ പ്രഭാരിയുമായ കെ സോമൻ മുഖ്യ പ്രഭാഷണം നടത്തി

ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ പ്രതാപൻ, രാജി പ്രസാദ്, ദേശീയ കൗൺസിൽ അംഗം പ്രതാപചന്ദ്ര വർമ്മ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന ഐറ്റി കൺവീനർ ജയശങ്കർ, മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ബിനുമോൻ, ജില്ലാ വൈസ് പ്രസിഡന്റമ്മാരായ അജിത് പുല്ലാട്, ബിന്ദു പ്രസാദ്, ജില്ലാ സെക്രട്ടറിമ്മാരായ ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, സലിം കുമാർ, ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത എന്നിവർ സംസാരിച്ചു

ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് കൃതജ്ഞത രേഖപ്പെടുത്തി.

സംസ്ഥാന ഭാരവാഹികൾ, ജില്ലാ പാർട്ടി മോർച്ച ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റമ്മാർ ജനറൽ സെക്രട്ടറിമ്മാർ എന്നിവർ പങ്കെടുത്തു

Hot Topics

Related Articles