തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പുറത്താക്കിയതില്‍ ശോഭാ സുരേന്ദ്രന് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ തുടരും. മെട്രോമാന് ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്.