കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കാൽ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്തല ഗൃഹ സന്ദർശനത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിലും, കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.
Advertisements
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. സുരേന്ദ്രന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റതായാണ് വിവിവരം.