കോട്ടയം അനിക്കാട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ ബി ജെ പിയെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധവുമായി പ്രവർത്തകർ; ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയി

പള്ളിക്കത്തോട് :ആനിക്കാട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനത്തിൽ ബിജെപി യെ ഒഴിവാക്കിയതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. റവന്യൂ മന്ത്രി കെ.രാജൻ, എം.എൽ.എ എൻ ജയരാജ്‌ ഉൾപ്പെടെ ജന പ്രതിനിധികൾ സ്റ്റേജിൽ ഇരിക്കുമ്പോഴാണ് ബിജെപി മധ്യ മേഖലാ അധ്യക്ഷൻ എൻ ഹരി കാര്യങ്ങൾ മന്ത്രിയോടും ചീഫ് വിപ്പ് കൂടിയായ എം എൽ എ ജയരാജിനോടും വിശദീകരിക്കുകയും അൻപതോളം വരുന്ന ബിജെപി പ്രവർത്തകർ ചടങ്ങ് ബഹികഷ്കരിച്ച് ഇറങ്ങിപോവുകയും ചെയ്തത്. തുടർന്ന്
ബിജെപി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

മാധ്യമേഖലാ അധ്യക്ഷൻ എൻ ഹരി ബിജെപി, സംസ്ഥാന കൗൺസിൽ അംഗം വിപിനചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ, ബിജെപി പഞ്ചായത്ത് അധ്യക്ഷൻ സതീഷ് ചന്ദ്രൻ മാസ്റ്റർ, സതീഷ് വാസു, വിജയൻ മാഷ്, മഞ്ജു ബിജു തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles