കോട്ടയം: ചവിട്ടുവരി സ്കൂൾ ഓഫ് ഇന്ത്യൽ ലീഗൽതോട്ടിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ തുടർച്ചയായി കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന വീടിന് നേരെ ആക്രമണവും കല്ലേറും ഉണ്ടായി. തുടർന്ന്, കെ.എസ്.യു പ്രവർത്തകരുടെ ബൈക്കുകൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച കോളേജ് ക്യാമ്പസിലാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ക്യാമ്പസിനുള്ളിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകർക്കും, നാല് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിലും സംഘർഷത്തിലും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, രാത്രി വൈകി കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന വീടിന് നേർക്ക് ആക്രമണം ഉണ്ടാകുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരായ മുപ്പതോളം പേർ ചേർന്ന് കെ.എസ്.യു പ്രവർത്തകരുടെ വീട് വളയുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിലും ആക്രമണത്തിലും കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. സംഘർഷത്തെ തുടർന്ന് വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും എസ്.എഫ്.ഐ പ്രവർത്തകർ തല്ലിത്തകർത്തതായി കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നു.