“കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു; കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു” : അറിയാം കട്ടൻചായയുടെ ഗുണങ്ങൾ

രാവിലെയുള്ള ഒരു കപ്പ് ചൂട് കട്ടൻ ചായ ഒട്ടുമിക്ക ആളുകളുടേയും ഒരു ശീലമാണ്. ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisements

പോളിഫെനോളുകളും ആന്റിമൈക്രോബയൽ ഗുണങ്ങളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിനുകളും തെഫ്‌ലാവിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കട്ടൻ ചായയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ബ്ലാക്ക് ടീയിൽ കഫീൻ, എൽ-തിയനൈൻ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന് ​ഗുണം ചെയ്യും.

കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളീഫിനോൾസ് കാൻസറിനെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കോശങ്ങൾക്കും ഡിഎൻഎയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാനും പോളിഫിനോൾസിന് കഴിവുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാൻ കട്ടൻചായ മികച്ചതാണ്.

ബ്ലാക്ക് ടീ കുടിക്കുന്നത് ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കട്ടൻ ചായയിൽ ഫ്ലേവണുകൾ ഉള്ളതിനാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്.

Hot Topics

Related Articles