ഗുവഹാത്തി: ദ്യ പകുതിയിൽ ഒന്നു വിയർത്തെങ്കിലും, ഉയർത്തെണീറ്റ രണ്ടാം പകുതിയിൽ അടിച്ചു കയറ്റിയ തകർപ്പൻ മൂന്നു ഗോളുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തകർപ്പൻ കുതിപ്പ്. ഗുവഹാത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിലെ തകർപ്പൻ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയവഴിയിലേയ്ക്കുള്ള തിരിച്ചു വരവ് ആരാധകർക്കും ആവേശമായി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഡബിളും, ഡിമാന്റാക്കോസിന്റെ ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിനു വിജയക്കുതിപ്പേകിയത്.
ആദ്യാവസാനം ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഇരുടീമുകൾക്കും പക്ഷേ ഗോൾ മാത്രം അകന്നു നിന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവ് വ്യക്തമാക്കിയുള്ള കടന്നു കയറ്റമാണ് ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് നടത്തിയത്. പലപ്പോഴും പാഞ്ഞെത്തുന്ന നോർത്ത് ഈസ്റ്റ് ആക്രമണനിരയെ ബ്ലാസറ്റേഴ്‌സ് പ്രതിരോധ നിരയ്ക്കു തടഞ്ഞു നിർത്താൻ സാധിച്ചില്ല. പലപ്പോഴും പ്രതിരോധ നിരയിലെ വിള്ളലുകൾ നോർത്തീസ്റ്റിന്റെ ഫിനിഷിങ്ങിലെ പിഴവു മൂലമാണ് ഗോളാകാതെ പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ നിന്നും ഭാവനാപൂർണമായ ഒരു മുന്നേറ്റവും കണ്ടില്ല. പക്ഷേ, രണ്ടാം പകുതിയിൽ കൂടുതൽ ആസൂത്രിതമായ മത്സരമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ആസൂത്രിതമായ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഏതുനിമിഷവും ഗോളിലേയ്ക്കു എത്തുമെന്ന സൂചനയും നൽകി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വരൾച്ചയ്ക്ക് അറുതിവരുത്തി 56 ആം മിനിറ്റിലാണ് ആ ഗോൾ വന്നത്. കളിയുടെ ഗതി തന്നെ മാറ്റി മറിച്ച് ഡിയമന്റാക്കോസിന്റെ മനോഹരമായ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 85 ആം മിനിറ്റിലെ ആദ്യ ഗോളിലൂടെ സഹൽ അബ്ദുൾ സമദിന്റെ ഗോൾ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കു ഗുവഹാത്തിയിൽ നിന്നുള്ള കുളിർമഴയായി. വിജയവഴിയിലേയ്ക്കു തിരികെ എത്തിയ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ തകർപ്പൻ ഗോളിലൂടെ സഹൽ അബ്ദുൾ സമദ് തന്റെ രണ്ടാം ഗോളും തികച്ചു, ഒപ്പം മഞ്ഞപ്പടയുടെ വിജയവും.