നിശബ്ദനായ കൊലയാളി എന്ന് അറിയപ്പെടുന്ന രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ ഇന്ന് ഒട്ടുമിക്ക ആളുകളിലും ഉണ്ട് . അതായത് കൂടിയാലും കുറഞ്ഞാലും ഒരു പോലെ നമ്മുടെ ശരീരത്തെ ബാധിക്കുന്ന വില്ലൻ. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്.
കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രക്തസമ്മർദ്ദം മറ്റു നിരവധി രോഗങ്ങൾക്ക് കാരണമാകും. ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കാൽ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണക്ക മുന്തിരി
ഉണക്കമുന്തിരിയിൽ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം സഹായകമാണ്.
മുട്ട
ഫോളേറ്റ്, വിറ്റാമിൻ ബി 12, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ മുട്ട രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അനീമിയ പോലുള്ളവ മെച്ചപ്പെടുത്തുന്നതിന് മുട്ട ഗുണം ചെയ്യും.
പാൽ ഉൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12, ഫോളേറ്റ്, പ്രോട്ടീൻ പോഷകങ്ങളെല്ലാം കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മത്സ്യം
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു. മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊഴുപ്പുള്ള മത്സ്യം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ബി 12 ആഗിരണം മെച്ചപ്പെടുത്തുന്ന ഒമേഗ -3 കൊഴുപ്പുകളും അവയിൽ സമ്പന്നമാണ്.
നട്സ്
രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നട്സ്. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ നട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.