ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയ്ക്കു നേരെ കാശ്മീരിൽ കല്ലേറ്; കല്ലെറിഞ്ഞത് അജ്ഞാത സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡൽഹി: ബോളിവുഡ് താരം ഇമ്രാൻ ഹഷ്മിയെ ആക്രമിച്ച് അജ്ഞാതർ. ജമ്മുകാശ്മീരിലെ പഹൽഗാമിൽ വെച്ചാണ് താരത്തിന് നേരെ കല്ലേറുണ്ടായത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജമ്മുവിലെത്തിയത്.

Advertisements

തേജസ് ദിയോസ്‌കർ സംവിധാനം ചെയ്യുന്ന ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പഹൽഗാമിലെ മാർക്കറ്റിലൂടെ സവാരി നടത്തവേ ആയിരുന്നു ആക്രമണമുണ്ടായത്. ചിത്രത്തിൽ ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ഇമ്രാൻ ഹഷ്മി പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിൽ ജമ്മു പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളത്തിൽ ബോക്‌സ് ഓഫീസ് വിജയം നേടിയ ‘ഡ്രൈവിംഗ് ലൈസൻസി’ൻറെ ഹിന്ദി പതിപ്പായ സെൽഫിയിൽ അക്ഷയ് കുമാറിനോടൊപ്പം ഇമ്രാൻ ഹഷ്മി പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.

Hot Topics

Related Articles