തിരുനെൽവേലിയിൽ അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് ബോംബ് എറിഞ്ഞു; ആർക്കും പരിക്കില്ല

ചെന്നൈ: ‘അമരൻ ‘ സിനിമ പ്രദർശിപ്പിക്കുന്ന തിരുനെല്‍വേലിയിലെ ഒരു തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററില്‍ പുലർച്ചെ ആണ്‌ സംഭവം. ആക്രമണത്തില്‍ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്.

Advertisements

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. അമരൻ വമ്പൻ വിജയമാണ് നേടുന്നത്. ശിവകാര്‍ത്തികേയന്റെ ആഗോള കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Hot Topics

Related Articles