ആലപ്പുഴ : വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി തൊഴിലുറപ്പ് തൊഴിലാളികള്‍. തലവടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വിളവെടുത്ത കപ്പ കൃഷിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കപ്പ വിറ്റു കിട്ടിയ 8000 രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളിക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ ജോജി ജെ വയലപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത്, എന്‍ ആര് ഇ ജി എസ് അക്രഡിറ്റഡ് എന്‍ജിനീയര്‍ നിതീഷ് കുമാര്‍, ഓവര്‍സിയര്‍മാരായ സുഗതമ്മ, രഞ്ജു ദാസ്, മേറ്റ്മാരായ സൈജാ സജി, സീമ സുഗതന്, അനില സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. 34 തൊഴിലാളികള്‍ ചേര്‍ന്നാണ് കപ്പ കൃഷി ചെയ്തിരുന്നത്.