സൃഷ്ടി പുസ്തകോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോവിഡാനന്തര കേരളീയവായനയ്ക്ക് നവ്യാനുഭവം പകരുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനം മുഴുവനും നടത്തുന്ന സൃഷ്ടി പുസ്തകോത്സവത്തിന്റെ ലോഗോ ഈറം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദ് നിർവഹിച്ചു. ദുബായിൽ നടന്ന ഓൺലൈനിൽ ചടങ്ങിൽ ഈറം ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ് നവീൻ ബാലൻ ആശംസകൾ നേർന്നു.

Advertisements

നവംബർ നാലിന് വൈകിട്ട് 4.30-ന് മ്യൂസിയം ഓഡിറ്റോറിയം ഹാളിൽ സൂര്യകൃഷ്ണമൂർത്തി സൃഷ്ടിക്ക് മിഴി തുറക്കുന്ന ചടങ്ങ് അനാവരണം ചെയ്യും. ചടങ്ങിൽ എഴുത്തുകാരി ദുർഗ മനോജ്, മ്യൂസിയം ഡയറക്ടർ അബു, ചിത്രകാരന്മാരായ ബി.ഡി. ദത്തൻ, നേമം പുഷ്പരാജ്, പ്രദീപ് പുത്തൂർ, കാരക്കാമണ്ഡപം വിജയകുമാർ, വർഗീസ് പുനലൂർ, മധു ഓമല്ലൂർ, ഗോപിദാസ്, ജോസഫ് പാലക്കൽ എന്നിവരും പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലു ദിവസം നീളുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് രവീന്ദ്രൻ പുത്തൂർ, ജോർജ് ഫെർണാണ്ടസ് എന്നിവരുടെ ചിത്രപ്രദർശനവും ഉണ്ടാകും. റിഥം ഓഫ് സ്പേസ് എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് ആറു വരെയാണ് പ്രദർശനം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ പുസ്തകവിതരണക്കാരായ പുസ്തകക്കടയാണ് സൃഷ്ടിക്ക് നേതൃത്വം നൽകുന്നത്. ഈറം ഗ്രൂപ്പിന്റെ ഗ്രാമീൺ നെറ്റ്വർക്കിന്റെ ഉടമസ്ഥതിയിലുള്ള പുസ്തകക്കടയിൽ അറുപതോളം പ്രസാധകരുടെ മികച്ച പുസ്തകങ്ങളുണ്ട്.

സൃഷ്ടി പുസ്തകോത്സവത്തോടനുബന്ധിച്ച് വൻ തോതിലുള്ള ഡിസ്‌ക്കൗണ്ടുകളും ഗ്രാമീൺ നൽകുന്ന സമ്മാനങ്ങളും വായനക്കാരെ കാത്തിരിക്കുന്നുണ്ടെന്ന് ഗ്രാമീൺ നെറ്റ് വർക്ക് ഡയറക്ടർ ബിൻസി ബേബി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.pusthakakada.com

Hot Topics

Related Articles