പല വർണങ്ങളില്‍ പൂത്തുലഞ്ഞ് ബൊഗൈൻ വില്ലക്കാടുകള്‍ക്ക് നടുവിലൊരു വീട്; ഹൈബ്രിഡ്, നാടൻ ബൊഗൈൻ വില്ലകൾ എങ്ങനെ പരിചരിക്കാം?

ആലിൻചുവട്: പല വർണങ്ങളില്‍ ബൊഗൈൻ വില്ലക്കാടുകള്‍ക്ക് നടുവിലൊരു വീട്. അതാണ് ആലിൻചുവട് പുഴക്കരപ്പാടത്ത പി.എൻ. സുരേന്ദ്രൻ നായരുടെ അനിഴം. മുറ്റത്തും ടെറസിലുമെല്ലാം പല വർണത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ബൊഗൈൻ വില്ലച്ചെടികളുണ്ട്.

Advertisements

നാടനും ഹൈബ്രിഡുമായി 50 തരം ബൊഗൈൻവില്ല ചെടികളാണ് 300 ചട്ടികളിലായി വളർത്തുന്നത്. ആദ്യം ചെമ്പരത്തിയും മറ്റും വളർത്തിയിരുന്ന അദ്ദേഹം 25 വ‌ർഷം മുമ്പാണ് ബൊഗൈൻവില്ല വളർത്താൻ തുടങ്ങിയത്. ആദ്യം നാടൻ ഇനങ്ങളായിരുന്നു വളർത്തിയത്. പിന്നീട് ഹൈബ്രിഡ് ഇനത്തില്‍പ്പെട്ടവയും വാങ്ങി വളർത്തി. വിജയിച്ചപ്പോള്‍ കൂടുതല്‍ ഇനങ്ങള്‍ വാങ്ങി. ഇപ്പോള്‍ വലിയൊരു ബൊഗൈൻവില്ല തോട്ടം തന്നെ സുരേന്ദ്രൻനായർക്ക് സ്വന്തമായുണ്ട്.‌


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിചരണം

ബൊഗൈൻവില്ല ചെടികള്‍ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ഏറ്റവും ആവശ്യം വെയിലാണ്. കൃത്യമായി വെയില്‍കൊള്ളിച്ച്‌ അധികം തണുപ്പ് ഏല്പിക്കാതെ വേണം വളർത്താൻ. വെള്ളവും വളവും കൃത്യമായ അനുപാതത്തില്‍ നല്‍കണം. എല്പുപൊടി, ചാണകപ്പൊടി, ആട്ടിൻകാഷ്ടം എന്നിവയാണ് വളം. വെള്ളം വളരെ കുറച്ച്‌ മതി. ഒരുദിവസം അരക്കപ്പോ മുക്കാല്‍ക്കപ്പോ വെള്ളം മതി. ഒരുതവണ പൂ വന്നുകഴിഞ്ഞാല്‍ അഗ്രഭാഗം മുറിച്ചുമാറ്റണം, കമ്പിന് നീളമുണ്ടെങ്കില്‍ അത് താഴേയ്ക്ക് വളച്ചുവയ്ക്കണം. വേര് ചൂടാകുമ്പോള്‍ പൂക്കള്‍ വേഗം ഉണ്ടാകും. പൂക്കളില്‍ വെള്ളം ഒഴിക്കരുത്.

ചെറിയ തോതില്‍ വില്പനയും ആരംഭിച്ചിട്ടുണ്ട് സുരേന്ദ്രൻ നായർ. 500 മുതല്‍ 3,500 രൂപ വരെയാണ് ചെടിയൊന്നിന് വില.

വൈവിദ്ധ്യങ്ങള്‍

ഗോള്‍ഡൻ പർപ്പിള്‍, വയലറ്റ് വാന്റ, ഡബിള്‍ കളർ പിങ്ക് ആൻഡ് വൈറ്റ്, റൂബി റെഡ്, ചില്ലി ഓറഞ്ച്, ബ്ലൂ ബറി, മിസ് വേള്‍ഡ്

കൃഷികള്‍ പലവിധം

ബൊഗൈൻ വില്ല കൂടാതെ കാക്കനാട്ടും, നെടുമ്പാശേരിയിലും പ്ലാവ്, ജാതി, തെങ്ങ്, കരുരുമുളക് കൃഷികളുമുണ്ട് സുരേന്ദ്രന്. വീട്ടിലും പച്ചക്കറി കൃഷിയുണ്ട്. റിട്ട. പോളിടെക്നിക് കോളേജ് അദ്ധ്യാപികയായ ജയശ്രീയാണ് ഭാര്യ. യു.എസില്‍ ജോലി ചെയ്യുന്ന ആനന്ദും അരവിന്ദുമാണ് മക്കള്‍.

ചെടികള്‍ക്ക് എന്താണോ വേണ്ടത് അത് കണ്ട് മനസിലാക്കിവേണം പരിചരിക്കാൻ. ദിവസവും വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടും കേട്ടും ആളുകള്‍ ചെടികള്‍ കാണാനും വാങ്ങാനും വരുന്നുണ്ടെന്ന് സുരേന്ദ്രൻ നായർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.