തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പതിമൂന്നുകാരനെ കണ്ടെത്തി. കള്ളിക്കോട് നിന്ന് കാട്ടാക്കടയിലേക്കുള്ള യാത്രക്കിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട ആനകോട് അനിശ്രീയിൽ(കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് ഇന്ന് പുലര്‍ച്ചെ മുതൽ കാണാതായത്.
തന്റെ കളർ പെൻസിലുകൾ സുഹൃത്തിന് നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുലർച്ചെ 5.30 നുള്ള സിസിടിവ ദൃശ്യങ്ങളിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.