വാഷിങ്ടണ്‍: ജനിതക മാറ്റം വരുത്തിയ പന്നി ഹൃദയം മനുഷ്യരില്‍ വെച്ചുപിടിപ്പിക്കുന്ന പരീക്ഷണം വിജയം കണ്ടു. ജൂണ്‍ 16നും ജൂലൈ ആറിനും ന്യൂയോര്‍ക് യൂനിവേഴ്സിറ്റി ലാംഗോണ്സ് ടിഷ് ഹോസ്പിറ്റലിലാണ് വിപ്ലവകരമായേക്കാവുന്ന പരീക്ഷണം നടന്നത്.നിലവില്‍ മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പരീക്ഷണം നടത്തിയത്.
Advertisements
ഹൃദയം സ്വീകരിക്കാത്ത പ്രശ്നം കണ്ടില്ലെന്നും മനുഷ്യരിലും ഇവ പതിവുപോലെ പ്രവര്‍ത്തിച്ചെന്നും അധിക യാന്ത്രിക പിന്തുണ വേണ്ടിവന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. യഥാര്‍ഥ രോഗികളില്‍ വിജയിക്കുമോയെന്നറിയാനാണ് ഒന്നാം ഘട്ടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചവരില്‍ പരീക്ഷണം നടത്തിയത്.