മലയാള സിനിമയുടെ മാര്‍ക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. മോളിവുഡിന്‍റെ ഓവര്‍സീസ് മാര്‍ക്കറ്റ് ഒരുകാലത്ത് ഗള്‍ഫ് മാത്രമായിരുന്നെങ്കില്‍ ഇന്നത് യൂറോപ്പിലേക്കും യുഎസിലേക്കുമൊക്കെ വികസിച്ചിരിക്കുന്നു. അവിടങ്ങളിലെ മറുഭാഷാ പ്രേക്ഷകരിലേക്ക് ഇനിയും എത്താനിരിക്കുന്നുവേ ഉള്ളൂവെങ്കിലും പ്രവാസി മലയാളികള്‍ അതത് രാജ്യങ്ങളില്‍ മലയാള സിനിമകള്‍ക്ക് കാര്യമായി തിയറ്ററുകളില്‍ എത്തുന്നുണ്ട്. സമീപകാലത്ത് വമ്പന്‍ വേള്‍ഡ്‍വൈഡ് റിലീസ് ലഭിച്ച മലയാള ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രവും മികച്ച രീതിയില്‍ ഓവര്‍സീസ് മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗമാണ് ഓവര്‍സീസ് മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തുന്നത്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇവിടെ ആരംഭിച്ചിട്ടില്ല. എന്നാല്‍ യുകെയില്‍ ഇതിനകം അത് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അതിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സംബന്ധിച്ച കണക്കുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിവേള്‍ഡ്, ഒഡിയോണ്‍, വ്യൂ തുടങ്ങി യുകെയിലെ പ്രധാനപ്പെട്ട മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലൊക്കെ ഭ്രമയുഗം എത്തുന്നുണ്ട്. ആകെ 53 സെന്‍ററുകളിലെ 72 ഷോകളില്‍ നിന്നായി 1355 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ മൂവി പ്ലാനെറ്റ് അറിയിക്കുന്നു. ഇതില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 8000 പൗണ്ടിന് മുകളിലാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് 8.3 ലക്ഷമാണ്. ആറാം തീയതിയാണ് യുകെയില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയത്. ഒരു ദിവസത്തെ വില്‍പ്പനയുടെ കണക്കാണ് ഇത്.
പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ‍് വൈറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.